Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ചൂരൽമല l കവിത l ശ്രീജേഷ്. ടി l പ്രമോദ് നാരായൺ l Malayalam Kavithakal l Chooralmala l Sreejesh T в хорошем качестве

ചൂരൽമല l കവിത l ശ്രീജേഷ്. ടി l പ്രമോദ് നാരായൺ l Malayalam Kavithakal l Chooralmala l Sreejesh T 2 месяца назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ചൂരൽമല l കവിത l ശ്രീജേഷ്. ടി l പ്രമോദ് നാരായൺ l Malayalam Kavithakal l Chooralmala l Sreejesh T

Lyrics : Sreejesh T Recitation : Pramod Narayan Editing : Sreejesh T Published by : SreenadamSreeragam All Rights Reserved ചൂരൽമല, മുണ്ടക്കൈ പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ ചൂരൽമല ➖➖➖➖➖➖➖➖➖ ഇനിയില്ല പുലരികൾ സന്ധ്യകൾ രാത്രികൾ ഒരുമിച്ചുറങ്ങിയ പത്തനങ്ങൾ കലി തുള്ളി കള്ളക്കർക്കിടകമിങ്ങെത്തി ജീവിത സ്വപ്നങ്ങളെല്ലാമൊലിച്ചു പോയ് മുണ്ടക്കൈ ചൂരൽമല തൻ വാർത്തകൾ നെഞ്ചകം പൊട്ടിപ്പിളർത്തിടുമ്പോൾ സ്മരണയിൽ തെളിയുന്നു കവളപ്പാറകൾ... പെട്ടി മുടികൾ...... പുത്തു മലകൾ ഇതു നമ്മുടവസാനയാത്രയാണെന്നൊരു സഖി പ്രിയതമനോട് ചൊല്ലിയില്ല ഇതു നമ്മുടവസാനനിദ്രയാണെന്നരുമയാം മമ്മ മൊഴിഞ്ഞതില്ല ഇനി നമ്മൾ സംഗമിക്കില്ലെന്നാക്കളിക്കൂട്ടുകാരിയുമന്ന് ചൊന്നതില്ല ഇനി നീ തോളത്തെടുക്കില്ലെന്നെയെന്നാ പുസ്തക സഞ്ചി കളി പറഞ്ഞില്ല ഇനി നിൻ പദചലനമീമണ്ണിലില്ലെന്ന് വിദ്യാലയത്തിരുമുറ്റം മൊഴിഞ്ഞില്ല. ഇനി ഞാനൊഴുകട്ടെ നിന്റെ തീരങ്ങളിലൂടെന്നൊരു നിള കിന്നരിച്ചില്ല. മഴ തൻ സംഗീതമാസ്വദിക്കട്ടെയെന്നൊരു കവിയും കുറിച്ചതില്ല ഇനിയതിൻ തന്തിയിൽ ശ്രുതി മീട്ടിടട്ടെയെന്നൊരു തംബുരു കൊതിച്ചതില്ല കുന്നുകൾ കോരിയെടുക്കുന്ന മാത്രയിൽ ഒരു ചാനൽ പരുന്തും പറന്നതില്ല ഇന്നിതാ കണ്ണീരു ചാലിച്ചു നൽകുന്നു ഉരുകിയൊലിക്കുന്ന പ്രളയ തീർത്ഥം 'അർജ്ജുനെ ' തിരയുന്ന കൈകളേ നിങ്ങൾക്ക് വിശ്രമിക്കാനിനി സമയമില്ല കുന്നിനും കടലിനുമിടയിലീ കേരളം കൊച്ചു സമുദ്രമായ് തീർന്നിടുന്നു. മഴയിലും കാറ്റിലും കനിവിൻ കരങ്ങളായ് ഓടിയെത്തുന്നിതാ ദൈവപുത്രർ നിങ്ങളെ പൂജിക്കുവാനിന്ന് ഞാനേത് നിർമ്മല മന്ദിരം പണിതിടേണ്ടൂ ഈ യുദ്ധഭൂമിയിൽ ഗീതോപദേശമേകുവാൻ ഇനി ഏത് ദൈവം വരേണ്ടതുള്ളൂ ഇവയൊന്നും കേൾക്കാത്ത കർണ്ണങ്ങൾക്കായി ഇനി ഏത് ഗീതം രചിച്ചിടേണ്ടൂ ➖ ശ്രീജേഷ്.ടി➖ #chooralmala #mundakkai #chooral #wynadlandslide #wayanad #wayanadlandslide #pettimudi #pettimudidisaster #chooralmalalandslide #mudakkailandalide #naturalcalamity #naturalcalamities #puthumala #kavalappara #landslide #landalides #tributetovictimsoflandslide #malayalampoemonchooralmalalandslide #chooralmlaadisasterpoem #malayalamkavithakal #kavitha #kavithai #kavita #sreerag #sreeragam #sreenadam #latestmalayalampoems #chooralmalalandslide #chooralmalaviralkavitha #chooralmalakavithaviral #chooralmalapoemviral #sreejesh #pramod #pramodnarayan #vellarmalaschoolsong #vellarmalaschoolpoem #vellarmalagvhs #vellarmalaachoolwayanad #gvhsvellarmalasong #gvhsvellaemalapoem #viralpoemchooralmala #malayalamviralpoems #wayanadlandslidepoemsviral

Comments